തിരുവനന്തപുരം:വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന രണ്ട് പരാതികൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ജോയിന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. സ്മിതാ ഗിരീഷ്, കീർത്തി ടി എന്നിവരാണ് മക്കളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചത്. കുന്നംകുളം എം ജെ ഡി സ്കൂൾ, തിരുവനന്തപുരം സെന്റ് തോമസ് സെൻട്രൽ സ്കൂൾ എന്നിവയ്ക്കെതിരെയാണ് പരാതി.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....