തിരുവനന്തപുരം:അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ എസ്എസ്എൽസി പരീക്ഷ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്ന സമ്പ്രദായം കൊണ്ടുവരും. പരീക്ഷാ മൂല്യനിർണ്ണായതിന് പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എഴുത്തുപരീക്ഷയിൽ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്നതാണ് പേപ്പർ മിനിമം. ഇതനുസരിച്ച് എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടണം. ഇതനുസരിച്ച് 40 മാർക്കുള്ള വിഷയത്തിന് 12 മാർക്കും 80 മാർക്കുള്ള വിഷയത്തിന് 24 മാർക്കും നേടിയാലേ വിജയിക്കാൻ കഴിയൂ. ജയിക്കാൻ വേണ്ട മിനിമം മാർക്ക് സംവിധാനം നിലവിൽ
ഹയർ സെക്കൻഡിയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

KEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിങ്, ഫാർമസി...