തിരുവനന്തപുരം:രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗ നിർദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു. 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയിട്ടുളള തസ്തികകളുടെ പ്രവർത്തനപരവുമായ ആവശ്യകതകൾ (Physical and Functionality Assessment) പരിശോധിച്ച് തയ്യാറാക്കിയ കരട് ലിസ്റ്റും പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായത്തിനായി http://sjd.kerala.gov.in, http://nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നോ, സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ ഉളള ഏതൊരു അഭിപ്രായവും swdkerala@gmail.com, rpnish@nish.ac.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ RPwD Project Cell, Directorate of Social Justice, Vikas Bhavan, 5th Floor, PMG, Thiruvananthapuram – 691033 എന്ന പോസ്റ്റൽ വിലാസത്തിലോ മേയ് 21 ന് വൈകിട്ട് അഞ്ചു വരെ അറിയിക്കാം.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...