തിരുവനന്തപുരം:ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. മെയ് 15നകം ഫലപ്രഖ്യാപനം ഉണ്ടായേക്കും. വിദ്യാർഥികൾക്ക് http://results.cbse.nic.in, http://cbse.gov.in വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ സംഘം പോർട്ടൽ, എസ്എംഎസ് എന്നിവയിലൂടെയും ഫലങ്ങൾ ലഭ്യമാക്കും. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ടോപ്പർമാരുടെ പട്ടിക പ്രഖ്യാപിക്കില്ലെന്നാണ് സൂചന. ഈ വർഷം 10,12 ക്ലാസുകളിലെ 39 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 10, 12 പരീക്ഷകളിൽ വിജയിക്കാൻ വിദ്യാർഥികൾ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടണം.

എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളെല്ലാം...