പ്രധാന വാർത്തകൾ
ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

ഊട്ടിയും ചതിച്ചാശാനേ: അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

Apr 29, 2024 at 12:30 pm

Follow us on

തിരുവനന്തപുരം:വേനൽ അവധിക്കാലത്ത് താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് വിനോദയാത്ര പോകാറുള്ള മലയാളികൾക്ക് ഈ വേനൽ അവധിക്കാലത്ത് കനത്ത തിരിച്ചടി. കേരളത്തിലെ കടുത്ത ചൂടിലും കുളിരു പകരാറുള്ള ഊട്ടിയും കൊടൈക്കനാലും ഈ വേനലിൽ ചുട്ടുപൊള്ളുകയാണ്. ഊട്ടിയിൽ ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ ഊട്ടിയിലെ താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് ഇന്നലെ ഊട്ടി മറികടന്നത്. കഴിഞ്ഞ വർഷം 20 ഡിഗ്രി മാത്രമായിരുന്നു ഊട്ടിയിലെ ഉയർന്ന താപനില. കൊടൈക്കനാലിൽ ഇന്നത്തെ താപനില 26 കടന്നു. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ് ഊട്ടിയിലെയും കൊടൈക്കനാലിലെയും കാലാവസ്ഥ. ഊട്ടിയിലെ പ്രസിദ്ധമായ പുഷ്‌പ്പോത്സവം മെയ് 10ന് തുടങ്ങുകയാണ്. എന്നാൽ ചൂടുകാരണം സഞ്ചാരികൾ മടങ്ങുകയാണ്.

Follow us on

Related News