തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഏപ്രിൽ 3ന് ആരംഭിച്ച മൂല്യനിർണ്ണയം ഇന്ന് പൂർത്തിയായി. ഈ വർഷം റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്. എസ്എസ്എൽസി മൂല്യനിർണയത്തിനായി ആകെ 70 ക്യാമ്പുകളാണ് പ്രവർത്തിച്ചത്. 14,000 ത്തോളം അധ്യാപകരാണ് മൂല്യനിർണ്ണത്തിൽ പങ്കെടുത്തത്. മൂല്യനിർണയം പൂർത്തിയായ സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരത്തിൽ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...