തിരുവനന്തപുരം:ഈ വർഷത്തെ ഹയർ സെക്കൻഡറി, വെക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ച്ചേയോടെ പൂർത്തിയാക്കും. എസ്എസ്എൽസി മൂല്യനിർണയം ഇന്ന് പൂർത്തിയായി.
ഹയർ സെക്കൻഡറിയിൽ ആകെ 77 ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുന്നത്. അതിൽ 25 എണ്ണം ഡബിൾ വാലുവേഷൻ ക്യാമ്പുകൾ ആണ്. ആകെ 25000 ത്തോളം അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിയിൽ പഠിക്കുന്ന എട്ടര ലക്ഷത്തോളം കുട്ടികളുടെ 52 ലക്ഷത്തിൽ പരം ഉത്തരക്കടലാസുകൾ ആണ് മൂല്യനിർണയം നടത്തുന്നത്. അടുത്തയാഴ്ചയുടെ മൂല്യനിർണയം പൂർത്തിയാക്കി മെയ് പത്തോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം.

സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണം
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥകളുടെ...