തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ക്ലർക്ക് (കാഷ്യർ)തസ്തികയിൽ 230 ഒഴിവുകളും ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ 249 ഒഴിവുകളും ഉണ്ട്. അപേക്ഷകർ 18 വയസിനും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം അല്ലെങ്കിൽ ആർട്സിൽ ബിരുദാനന്തര ബിരുദം.
ഒരു അംഗീകൃത സർവകലാശാലയുടെ ഏതെങ്കിലും ബാച്ചിലേഴ്സ് ബിരുദവും ഉയർന്ന ഡിപ്ലോമയും. ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് സ്റ്റാൻഡേർഡ് VII-ൽ കുറഞ്ഞ വിജയവും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.16,500 രൂപ മുതൽ 20280 രൂപ വരെയാണ് ശമ്പളം.
പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 15ആണ്.