പ്രധാന വാർത്തകൾ
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരംആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കുംപേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുകേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിഅസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

Apr 16, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്‌സ് കാസർകോട് ജില്ലയിലെ പുലിക്കുന്നിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലാണ് നടത്തുന്നത്.

അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 18-40. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിൽ കഴിഞ്ഞ ആറ് മാസം തുടർച്ചയായി ലൈബ്രേറിയനായി പ്രവർത്തിച്ചുവരുന്നവരും ഇപ്പോഴും തുടർന്നുവരുന്നവരുമായ ലൈബ്രേറിയന്മാർക്കും, കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഗ്രാമീണ വനിതാവയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാർക്കും അപേക്ഷിക്കാം ഇവർക്ക് പ്രവേശന പരീക്ഷയിൽ നേടുന്ന മാർക്കിന്റെ 10 ശതമാനം വെയിറ്റേജ് ലഭിക്കും. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ലൈബ്രേറിയന്മാർക്ക് സീറ്റ് സംവരണവും പ്രായപരിധിയിൽ ഇളവുമുണ്ട് (45 വയസ്). അവരുടെ ഡിപ്പാർട്ട്മെന്റ് സ്‌പോൺസർ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. ആകെ 40 സീറ്റ്.

അപേക്ഷാഫോമും പ്രോസ്പക്റ്റസും തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിലും കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിലും ലഭിക്കും. സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ, കാസർകോട് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹോസ്ദുർഗ് ബ്രാഞ്ചിൽ മാറാവുന്ന 50 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റൽ സ്റ്റാമ്പ് ഒട്ടിച്ച 24*10 സെ.മീ. വലിപ്പമുള്ള കവറും അപേക്ഷയോടൊപ്പം ഉണ്ടാവണം.

പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെടുന്ന ലൈബ്രേറിയന്മാർ അപേക്ഷാ ഫീസ് അടയ്ക്കേണ്ട. ഇവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും വയ്ക്കണം.

പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 30 വൈകിട്ട് അഞ്ചുമണിവരെ സ്വീകരിക്കും. അപേക്ഷയും അനുബന്ധരേഖകളും സെക്രട്ടറി, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ, കോട്ടച്ചേരി ബസ്റ്റാന്റിന് സമീപം, കാഞ്ഞങ്ങാട് പി.ഒ., കാസർകോട് – 671315 എന്ന വിലാസത്തിൽ അയയ്‌ക്കണം. ഫോൺ: 0467 2208141 0471-2328802, 0471- 2328808.

Follow us on

Related News