തിരുവനന്തപുരം:ഇന്ത്യൻ ആർമിയുടെ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് പ്രവേശനത്തിന് അവസരം. എഞ്ചിനീയറിങ് പൂർത്തിയാക്കിയ അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. പ്രായപരിധി
20മുതൽ 27 വയസ് വരെ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 9ആണ്. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ അടുത്ത വർഷം ജനുവരിയിലാണ് കോഴ്സ് ആരംഭിക്കുക. എൻജിനീയറിങ്ങ് ബിരുദം നേടിയവർക്കും അവസാന വർഷ എൻജിനീയറിങ്ങ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്ന എൻജിനിയറിങ് വിദ്യാർത്ഥികൾ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പരിശീലനത്തിന് 12 ആഴ്ച്ച മുൻപ് എൻജിനിയറങ് ബിരുദം പൂർത്തിയാക്കിയതിൻ്റെ രേഖകൾ ഹാജരാക്കിയാൽ മതി. കൂടുതൽ വിവരങ്ങൾ https://joinindianarmy.nic.in/Authenticat ൽ ലഭ്യമാണ്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...