തിരുവനന്തപുരം:രാജ്യത്തെ വിമാനത്താവളങ്ങളിൽ വിവിധ തസ്തികളിലെ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡെപ്യൂട്ടി ടെർമിനൽ മാനേജർ-2, ഡ്യൂട്ടി ഓഫീസർ-7, ജൂനിയർ ഓഫീസർ (പാസ്സഞ്ചർ)-6, ജൂനിയർ ഓഫീസർ (ടെക്‌നിക്കൽ)-7, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്-47, റാംപ് സർവീസ് എക്സിക്യുട്ടീവ്-12, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-17, ജൂനിയർ ഓഫീസർ (കസ്റ്റമർ സർവീസ്)-1, റാംപ് സർവീസ് എക്സിക്യുട്ടീവ്-4, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2, ഹാൻഡിമാൻ-3, ഹാൻഡി വുമൺ-7 തസ്തികകളിലാണ് നിയമനം. ആകെ 338 ഒഴിവുകളാണ് ഉള്ളത്. പുണെയിൽ 247 ഒഴിവുകളും ഭുജിൽ 17 ഒഴിവും, ദെഹ്റാദൂൺ, ചണ്ഡീഗഢ് എന്നിവിടങ്ങളിലായി 74 ഒഴിവുമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3വർഷത്തെ കരാർ നിയമനമാണ് ലഭിക്കുക. അതത് കേന്ദ്രങ്ങളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങളും അപേക്ഷാഫോമും https://aiasl.in/Recruitment എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച്, അപേക്ഷാഫീസായ 500 രൂപ അടച്ചതിന്റെ ഡിമാൻഡ് ഡ്രാഫ്റ്റും (വിമുക്തഭടന്മാർക്കും എസ്.സി., എസ്.ടി. വിഭാഗങ്ങളിൽപ്പെട്ട വർക്കും അപേക്ഷാ ഫീസ് ബാധകമല്ല) ബന്ധപ്പെട്ട രേഖകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...