പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

അധ്യാപകരുടെ റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റം: ഓൺലൈൻ അപേക്ഷ നൽകാം

Apr 8, 2024 at 4:36 pm

Follow us on

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗവ.ഹൈസ്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാന അധ്യാപകർ /പ്രൈമറി അധ്യാപകർ എന്നിവരുടെ 2024-25അധ്യയന വർഷത്തേക്കുള്ള റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനിലൂടെ അല്ലാതെയുള്ള അപേക്ഷ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ https://tandp.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പൊതുസ്ഥലംമാറ്റം സമയബന്ധിതമായി നടത്തുന്നതിനുള്ള സമയക്രമം ഇനി പറയുന്നു. 2024 ജൂൺ 30 വരെയുള്ള ഓരോ ജില്ലയിലെയും ഒഴിവുകളുടെ വ്യക്തമായ കണക്ക് നിശ്ചിത മാതൃകയിൽ വെബ്സൈറ്റിൽ ഉൾപ്പെടുത്തേണ്ട തീയതി 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 10 വരെയാണ്. ഏപ്രിൽ 11 മുതൽ 16 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 17 മുതൽ 21 വരെ സ്കൂൾതലത്തിലും വിദ്യാഭ്യാസ ഉപജില്ലാതലത്തിലും അപേക്ഷ പരിശോധിക്കുന്നതിന് അനുവദിക്കപ്പെട്ട സമയമാണ്.

ഏപ്രിൽ 22 മുതൽ 27 വരെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ അപേക്ഷ പരിശോധിക്കലും സീനിയോറിറ്റി തയ്യാറാക്കലും നടത്തും. മെയ് നാലിന് ജില്ലയിൽ ഓരോ തസ്തികയിലേക്കും ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കും. മെയ് നാലിന് തന്നെ താൽക്കാലിക സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും.മെയ് 5 മുതൽ 7 വരെ അപേക്ഷകർക്ക് ആക്ഷേപം സമർപ്പിക്കുന്നതിനുള്ള സമയമാണ്. മെയ് 13ന് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കും. മുൻവർഷത്തെ അപേക്ഷിച്ച് രണ്ടാഴ്ച മുമ്പാണ് അന്തിമ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

Follow us on

Related News