തിരുവനന്തപുരം:കോട്ടയം ജില്ലയിലെ കോതനല്ലൂരിലുള്ള ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസത്തിൽ ഡിപ്ലോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസിയാണ് യോഗ്യത. താമസവും ഭക്ഷണവും സൗജന്യമാണ്. ആകെ 15 സീറ്റുകളുണ്ട്. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി. പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 20ആണ്. പ്രായപരിധി 18മുതൽ 25വരെ. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഇമെയില്‍ info@lisaforautism.com വഴി അയക്കുക. ഫോൺ: 9074446124. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് കാലയളവില്‍ പ്രതിമാസം 5000 അയ്യായിരം രൂപ സ്റ്റൈപൻ്റ് ലഭിക്കും.
2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം:2025-27 അധ്യയന വർഷത്തെ ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ്...








