പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം

Apr 8, 2024 at 3:00 pm

Follow us on

തിരുവനന്തപുരം:അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തം. സർക്കാർ ഇന്റർനെറ്റ് സംവിധാനമായ കെ-ഫോൺ കണക്‌ഷനുകൾ നൽകുന്നത് ഇപ്പോഴും പാതിവഴിയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് അധ്യാപകർ അടക്കമുള്ളവർ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കണം എന്ന ആവശ്യം ഉയർത്തുന്നത്. കഴിഞ്ഞ അധ്യയന വർഷം ആദ്യം കെ-ഫോൺ വരുന്നതിന്റെ മുന്നോടിയായി സ്കൂളുകളിൽ ഉണ്ടായിരുന്ന ബിഎസ്എൻഎൽ കണക്‌ഷനുകൾ വിഛേദിച്ചിരുന്നു. എന്നാൽ അധ്യയന വർഷം അവസാനിച്ചിട്ടും പകുതി സ്കൂ‌ളുകളിൽ പോലും കെ-ഫോൺ ഇന്റർനെറ്റ് എത്തിക്കാനായിട്ടില്ല. സ്കൂ‌ൾ പിടിഎകൾ പണം മുടക്കിയും സ്പോൺസർഷിപ്പിലൂടെയും സ്വന്തം നിലയ്ക്കുമാണ് കണക്ഷൻ എടുത്ത് സ്മാർട് ക്ലാസ് റൂമും ഓഫിസ് പ്രവർത്തനങ്ങളും നടത്തിയത്. സ്കൂളുകളിലെ കെ-ഫോൺ കണക്‌ഷന് ആര് പണം അടയ്ക്കും എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. കെ-ഫോൺ കണക്ഷന്റെ ബിൽ തുക ഓഫിസുകളും സ്‌ഥാപനങ്ങളും സ്വന്തമായി അടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.

Follow us on

Related News