തിരുവനന്തപുരം:സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം. രാവിലെ 7.30 മുതൽ 10.30വരെ ക്ലാസുകൾ നടത്താനാണ് അനുമതി. കേരള വിദ്യാഭ്യാസ ചട്ടപ്രകാരമല്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അനുമതി നൽകിയത്. എന്നാൽ അവധിക്കാല ക്ലാസുകളുമായി ബന്ധപ്പെട്ട് ഭാവയിൽ സർക്കാർ പുറത്തിറക്കുന്ന ഉത്തരവു വിധേയമായിരിക്കും ഈ അനുമതിയെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വിവിധ തസ്തികകളിലായി ഒട്ടേറെ ഒഴിവുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ്...









