മലപ്പുറം :കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയത്തിന്റെ വേതനം ഇതുവരെ വിതരണം ചെയ്യാത്തതിൽ അധ്യാപക പ്രതിഷേധം. വിവിധ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലെ മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. സംസ്ഥാനത്തൊട്ടാകെ 12കോടിരൂപയോളം വേതനം കിട്ടാനുണ്ടെന്നു സംഘടനാ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട പകുതിയോളം അധ്യാപകർക്കാണ് തുക ലഭിക്കാനുള്ളത്. അതേസമയം എസ്എസ്എൽസി മൂല്യനിർണയത്തിന്റെ വേതനം കൃത്യമായി വിതരണം ചെയ്തതായി ഹയർ സെക്കന്ററി അധ്യാപകർ ചൂണ്ടിക്കാട്ടി. കുറ്റിപ്പുറം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പ്രതിഷേധം പി.ഇസ്തികാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മനോജ് ജോസ് അധ്യക്ഷനായി. ഡോ. ഷാഹുൽഹമീദ്, രഞ്ജിത്ത് വി. കെ,ഡോ. അജിത് കുമാർ, എം. ശരീഫ, അഫീല റസാക്ക്, ഏജിജോർജ്,കെ. സാജിത എന്നിവർ പ്രസംഗിച്ചു.
അധ്യാപകർക്ക് അനുവദിച്ചിരിക്കുന്ന 20 മാർക്ക് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥികൾക്ക്!
തിരുവനന്തപുരം: സ്കൂൾ പരീക്ഷയുടെ നിരന്തര മൂല്യനിർണ്ണയത്തിന് അധ്യാപകർക്ക്...