തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള റാഞ്ചിയിലെ എൻഐഎഎംടിയിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫൗൺഡ്രി ടെക്നോളജി / ഫോർജ് ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്കോളർഷിപ്പ് ലഭിക്കും. 18 മാസത്തെ കോഴ്സണിത്. അപേക്ഷ നൽകാനുള്ള സമയം 31വരെയാണ്. ആദ്യം ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷയുടെ അസ്സൽ കോപ്പി ജൂൺ 9നകം The Assistant Registrar (Academics), NIAMT, Hatia, Ranchi 834003, Jharkhand വിലാസത്തിൽ തപാൽ വഴി അയക്കണം. ജൂൺ 30ന് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
റാഞ്ചിയും ഹൈദരാബാദുമടക്കം ആകെ 6 പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ / പ്രൊഡക്‌ഷൻ / മാനുഫാക്‌ചറിങ് / മെറ്റലർജിക്കൽ / ഓട്ടോ / ഇൻഡസ്ട്രിയൽ എൻജിനീയറിങ് ഡിപ്ലോമ അഥവാ മാത്സ് / ഫിസിക്സ് / കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ഐടി അടങ്ങിയ ബിഎസ്‌സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ബിടെക്കുകാരെയും പരിഗണിക്കും. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45ശതമാനം മാർക്ക് മതി. കൂടുതൽ വിവരങ്ങൾക്ക് https://niamt.ac.in സന്ദർശിക്കുക.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...