തിരുവനന്തപുരം:സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 2023 ഡിസംബർ 20-ലെ വിജ്ഞാപന പ്രകാരമുള്ള വിവിധ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. വിവിധ സഹകരണ സംഘങ്ങളിലേക്കുള്ള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലെ പരീക്ഷകൾ മേയ് 12ന് ഓൺലൈനായും അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക് തസ്തികകളിലെ പരീക്ഷകൾ യഥാക്രമം മേയ് 18, 19 തീയതികളിൽ ഒ.എം.ആർ വഴിയും നടത്തും. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ തസ്തികകളിലെ പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റുകൾ ഏപ്രിൽ 27 മുതലും, അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലെ പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ മേയ് 3 മുതലും ഉദ്യോഗാർഥികലുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. ജൂനിയർ ക്ലാർക്ക് തസ്തികയിലെ പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ മേയ് മൂന്നിന് മുമ്പായി ഉദ്യോഗാർഥികൾക്ക് തപാൽ മുഖേന അയച്ച് പൂർത്തീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2468690, 2468670
ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ
തിരുവനന്തപുരം:ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക്...