പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

Mar 24, 2024 at 7:30 pm

Follow us on

കാലടി:സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യ സുഖ ചികിത്സാ സമ്പ്രദായമായ സ്പാ മാനേജ്മെന്റും ഒരു ക്ലാസ് മുറിയിൽ ഒരുമിക്കുന്നതിന്റെ അപൂർവ്വത. ആയുര്‍വ്വേദ – ടൂറിസം രംഗത്ത് തൊഴില്‍ സാധ്യതയേറിയ കോഴ്സുമായി രാജ്യത്ത് ഒരു സര്‍വ്വകലാശാല എത്തുന്നത് ഇദം പ്രഥമമാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ 2019 ൽ ആരംഭിച്ച ഈ കോഴ്സ് അറിയപ്പെടുന്നത് പി. ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻഡ് സ്പാ മാനേജ്മെന്റ് എന്നാണ്.

സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ് സ്പാ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സ്പാ മാനേജ്മെന്റ്, സ്പാ ഡിസൈൻ, സ്പാ മാർക്കറ്റിംഗ് മേഖലകളിൽ പ്രാവീണ്യം നേടുന്നതിന് ഈ കോഴ്സ് സഹായിക്കും. ഇൻഡസ്ട്രിയൽ പ്രൊജക്ട് വർക്കിന് ഏറെ പ്രാധാന്യം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഈ കോഴ്സിൽ ആയുർവേദത്തിലെ ആരോഗ്യസംരക്ഷണ രീതികളും പാശ്ചാത്യ ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.

പിജി ഡിപ്ലോമ ഇൻ വെൻനസ് ആൻഡ് സ്പാ മാനേജ്മെന്റ് പൂർണ്ണമായും ഒരു പ്രൊഫഷണൽ മാനേജ്മെന്റ് കോഴ്സാണ്. ഈ കോഴ്സ് പഠിച്ചിറങ്ങിയവർക്കെല്ലാം തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റും ലഭിക്കുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സർവ്വകലാശാലയക്ക് കീഴിൽ ആരോഗ്യ ടൂറിസത്തെ മുൻനിർത്തിയുളള തൊഴിലധിഷ്ഠിത കോഴ്സ് ആരംഭിക്കുന്നത്. പി. ജി. ഡിപ്ലോമ കോഴ്സിന്‍റെ നാലാമത്തെ ബാച്ചിലേയ്ക്കാണ് സർവ്വകലാശാല ഇപ്പോൾ പ്രവേശന വിജ്ഞാപനം നടത്തിയിരിക്കുന്നത്.

സ്പാ മാനേജ്മെന്റുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം. സ്പാ മാർക്കറ്റിംഗ് ആൻഡ് ഡിസൈൻ, സ്പാ ഓപ്പറേഷൻസ് ആൻഡ് മാനേജ്മെന്റ്, ഇന്റഗ്രേഷൻ ഓഫ് വെൽനസ് ടൂൾസ്, വെൽനസ് ടൂറിസം, മെഡിക്കൽ ടൂറിസം എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുളള കോഴ്സിലെ ആദ്യ സെമസ്റ്റർ തിയറി പഠനമായിരിക്കും. രണ്ടാം സെമസ്റ്ററിലെ മൂന്നു മാസം പ്രമുഖ സ്ഥാപനങ്ങളില്‍ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഉണ്ടായിരിക്കും.

യോഗ്യത
🔵സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ബി. എ. എം. എസ്. ബിരുദവും ബന്ധപ്പെട്ട സംസ്ഥാനത്തെ കൗൺസിൽ/ബോർഡിൽ നിന്നും സ്ഥിരം രജിസ്‌ട്രേഷനും നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. ബിരുദ തലത്തിൽ നേടിയ മാർക്ക്, സംഘചർച്ച, ഫിസിക്കൽ ഫിറ്റ്‌നസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

തൊഴിൽ സാധ്യതകൾ

🔵സ്പാ മാനേജർ, സ്പാ കൺസൾട്ടന്റ്, സ്പാ ഡയറക്ടർ, വെൽനസ് കൺസൾട്ടന്റ്, വെൽനസ് കോച്ച്.

🔵അവസാന തീയതി ഏപ്രില്‍ 7. ഏപ്രിൽ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും http://ssus.ac.in സന്ദർശിക്കുക. ഫോൺ: 0481-2536557.

Follow us on

Related News