പ്രധാന വാർത്തകൾ
ബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രി

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

Mar 24, 2024 at 11:00 am

Follow us on

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 26ന് അവസാനിക്കും.
ഫെബ്രുവരി 27മുതൽ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. 6 സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം 46 കേന്ദ്ര, 36 സംസ്ഥാന, 20 ഡീംഡ്, 105 സ്വകാര്യ സർവകലാശാലകളിലെ ബിരുദ പ്രവേശനം CUET-UG വഴിയാണ് നടത്തുന്നത്. നിലവിൽ CUET-UG സ്കോറുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഈ ടെസ്റ്റിൻ്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും യുജിസിയും നിർബന്ധമാക്കിയ CUET-UG നിയന്ത്രിക്കുന്നത് നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ്. സർവകലാശാലകളുടെ പട്ടികയും യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പരീക്ഷാ പദ്ധതി, പരീക്ഷാ ഫീസ് തുടങ്ങിയ കാര്യങ്ങളും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്.

Follow us on

Related News