തിരുവനന്തപുരം:സിഡിറ്റിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ, അഡ്വാൻസ്ഡ് ഡിപ്ലോമാ, ഡിപ്ലോമാ കോഴ്‌സുകൾക്ക് നോർക്ക എച്ച്ആർഡി അറ്റസ്റ്റേഷൻ അംഗീകാരം ലഭിച്ചു. നോർക്കയുടെ സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സിഡിറ്റ് സർട്ടിഫിക്കറ്റുകൾക്ക് എച്ച് ആർ ഡി അറ്റസ്റ്റേഷൻ ലഭ്യമാവും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അഡ്വാൻസ്ഡ് ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, അഡ്വാൻസ്ഡ് ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ട്രെയിനിങ് ഫോർ ടീച്ചേഴ്‌സ്, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫൈനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇൻ ഡെസ്‌ക്ക്‌ടോപ്പ് പബ്ലിഷിങ് എന്നീ കോഴ്‌സുകൾക്കാണ് അംഗീകാരം.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...