20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി

Mar 22, 2024 at 7:00 pm

Follow us on

ന്യൂഡൽഹി:കേരളത്തിലെ 2 സ്കൂളുകൾ ഉൾപ്പെടെ രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. കേരളത്തിലെ മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷനാണ് സിബിഎസ്ഇ ബോർഡ് റദ്ദാക്കിയത്. ഇതിനു പുറമെ 3 സ്കൂളുകളെ തരംതാഴ്ത്തിയിട്ടുണ്ട്. ഡൽഹിയിൽ 5 യുപിയിൽ 3 രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 2 സ്കൂളുകൾ വീതവും, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ജമ്മുകശ്മീർ സംസ്ഥാനങ്ങളിലെ ഒരോ സ്കൂളിനും എതിരെയാണ് നടപടി ഉണ്ടായത്. ബോർഡിന് കീഴിലെ പല സ്കൂളുകളിലും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നതായും സ്‌കൂൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 20 സ്കൂ‌ളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്.

Follow us on

Related News