പ്രധാന വാർത്തകൾ
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തുപത്താം ക്ലാസുകാർക്ക് അനിമേഷൻ, വിഎഫ്എക്സ് കോഴ്സുകൾമിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ അപേക്ഷ ഒക്ടോബർ 10വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്പെഷ്യൽ അലോട്ട്മെന്റ്കേരള രാജ്ഭവനിൽ വിദ്യാരംഭം: രജിസ്‌ട്രേഷൻ തീയതി നീട്ടി

ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം: ആശങ്ക അകറ്റുമെന്ന് മന്ത്രി വി.ശിവൻകുട്ടി

Mar 19, 2024 at 4:30 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് ഹയർ സെക്കന്ററി അധ്യാപകരുടെ 2023- 24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്‌ടോബർ 25ന് ക്ഷണിച്ച് 2023 ഡിസംബർ 17 ന് പ്രൊവിഷണൽ ലിസ്റ്റും പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിശോധിച്ച് 2024 ഫെബ്രുവരി 16 ന് ഫൈനൽ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിലാണ് ഈ നടപടി ഉണ്ടായതെന്നും മന്ത്രി അറിയിച്ചു. ഇതിനെതിരെ കോടതി അലക്ഷ്യ ഹർജിയുമായി 23 അധ്യാപകർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി.
ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്ന് കേസ് ട്രിബ്യൂണലിൽ തന്നെ വീണ്ടും പരിഗണിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിച്ചു.
2024 മാർച്ച് 15 ന് സർക്കാർ ട്രിബ്യൂണലിന് മുമ്പാകെ വാദങ്ങൾ വീണ്ടും അവതരിപ്പിച്ചു. എന്നാൽ മറ്റു ജില്ലകളിലേക്കുള്ള ട്രാൻസ്ഫറിനായി ഔട്ട് സ്റ്റേഷൻ സർവ്വീസ് എപ്രകാരമാണ് വകുപ്പ് പരിഗണിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് ഏപ്രിൽ 8 നകം അറിയിക്കണമെന്ന് നിർദ്ദേശിച്ച് തൽസ്ഥിതി തുടരുന്നതിനാണ് ട്രിബ്യൂണൽ ഉത്തരവിട്ടത്. മൊത്തം 8758 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതിൽ 7957 പേർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. 350 അധ്യാപകർ നിലവിലെ സ്‌കൂളുകളിൽ നിന്നും റിലീവ് ചെയ്യുകയും സ്റ്റേ നിലനിൽക്കുന്നത് കാരണം ട്രാൻസ്ഫർ ലഭിച്ച സ്‌കൂളിൽ ജോയിൻ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തിട്ടുണ്ട്. നിലവിൽ ഇവർ പരീക്ഷാ ജോലികൾ നിർവ്വഹിക്കുന്നുണ്ട്. ട്രിബ്യൂണലിന്റെ തുടർ ഉത്തരവിന് അനുസരിച്ച് സർക്കാർ ഇക്കാര്യത്തിൽ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Follow us on

Related News