പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഫിസിയോതെറാപ്പിസ്റ്റ് നിയമനം, റിസേർച്ച് ഓഫീസർ നിയമനം

Mar 11, 2024 at 3:30 pm

Follow us on

തിരുവനന്തപുരം:സർക്കാർ ആയുർവേദ കോളജിലെ പഞ്ചകർമ വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഇതിനായി 14ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഫിസിയോതെറാപ്പിയിലുള്ള ബിരുദം അല്ലെങ്കിൽ പ്രീഡിഗ്രിയോ തത്തുല്യമായ പരീക്ഷയോ പാസും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിലുള്ള ഡിപ്ലോമയും അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ അസിസ്റ്റന്റ് ക്ലാസ് II വിഭാഗത്തിൽ ഫിസിയോതെറാപ്പിസ്റ്റ് പരിശീലനം ലഭിച്ചവരോ ആയിരിക്കണം. പ്രായപരിധി : 18-36, എസ്.സി/എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

റിസർച്ച് ഓഫീസർ ഒഴിവ്
🔵പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനം ശീർഷകത്തിൻ കീഴിൽ ക്ലൈമറ്റ് ചേഞ്ച് സെൽ (CCC) നു വേണ്ടി റിസേർച്ച് ഓഫീസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും http://envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും മാർച്ച് 30നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടിസി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: environmentdirectorate@gmail.com

Follow us on

Related News