പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

എസ്എസ്എൽസി പരീക്ഷാ ഹാളിൽ മൊബൈൽ ഫോണുകൾ: പിടികൂടിയത് അധ്യാപകരിൽ നിന്ന്

Mar 6, 2024 at 12:32 pm

Follow us on

ആലപ്പുഴ: ഇന്ന് നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഡ്യട്ടിക്കെത്തിയ അധ്യാപകരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നെടുമുടി എൻഎസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ 2 അധ്യാപകരുടെ കയ്യിൽ നിന്നാണ് ഫോണുകൾ പിടികൂടിയത്. എസ്എസ്എൽസി പരീക്ഷയുടെ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച തടയാനും പരീക്ഷ ഏറെ സുതാര്യമാക്കാനുമാണ് ഇത് കർശനമാക്കിയത്. പരീക്ഷാ ഹാളിനകത്ത് മൊബൈൽ ഫോൺ, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾക്കെല്ലാം വിലക്കുണ്ട്. അധ്യാപകരും ഈ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. എന്നാൽ ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ പക്കലുണ്ടായിരുന്ന ഫോണുകൾ പിടിച്ചെടുത്തത്. ഇവരിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടും. പാലക്കാട് റെയിൽവേ സ്കൂളിൽ കുട്ടിക്ക് പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. നൂറു ശതമാനം വിജയത്തിന് വേണ്ടിയാണ് കുട്ടിയെ മാറ്റി നിർത്തിയത്. നൂറു ശതമാനം വിജയമെന്ന പ്രചരണത്തിന്നായി കുട്ടികളുടെ ഭാവി നശിപ്പിക്കാൻ അനുവദിക്കില്ല. ഈ നടപടി അംഗീകരിക്കാൻ കഴിയയില്ലെന്നും മന്ത്രി പറഞ്ഞു.

Follow us on

Related News