പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് വിദ്യാര്‍ഥികളെ സഹായിക്കാന്‍:പരീക്ഷാ കണ്‍ട്രോളര്‍

Mar 2, 2024 at 4:00 pm

Follow us on

തേഞ്ഞിപ്പലം:വര്‍ഷങ്ങളായി പുറത്ത് വെയിലും മഴയും നനഞ്ഞ് കഷ്ടപ്പെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കാനാണ് കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ് ഒരുക്കിയിട്ടുള്ളതെന്ന് പരീക്ഷ കൺട്രോളർ. നിലവില്‍ വരി നില്‍ക്കാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ളതാണ് സംവിധാനം. വെയിലും മഴയും കൊള്ളാതെ നൂറോളം പേര്‍ക്ക് ഇവിടെ വിശ്രമിക്കാനാകും. ബി.എ., ബി.എസ് സി., ബി.കോം., ബി.ടെക്., പി.ജി., ഇ.പി.ആര്‍., വിദൂരവിഭാഗം എന്നിവയ്ക്കായി എട്ട് കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ചലാന്‍ അടയ്ക്കുന്നതിനും ഫോം വിതരണത്തിനും കൗണ്ടറുകളുണ്ട്. ശുചിമുറികള്‍, മുലയൂട്ടല്‍ മുറി, കുടിവെള്ള സൗകര്യം എന്നിവ ഉള്‍പ്പെടെ ഭിന്നശേഷീ സൗഹൃദമായാണ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി സേവനങ്ങള്‍ കൂടുതലായി ലഭിച്ചു തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പരീക്ഷാഭവനിലെത്തേണ്ട ആവശ്യമുണ്ടാകില്ല. വിദ്യാര്‍ഥികളുടെ തിരക്ക് പരിഗണിച്ച് കെട്ടിടത്തിന്റെ മുന്‍വശത്ത് മേല്‍ക്കൂര ഒരുക്കി കൂടുതല്‍ പേര്‍ക്ക് ഇരിപ്പിട സൗകര്യം നല്‍കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്ബില്‍ സ്ഥലപരിമിതി ആരോപിച്ച് വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ തകര്‍ത്തത് പരീക്ഷാഭവന്റെ സ്റ്റോര്‍ റൂമാണ്. കോളേജുകളിലേക്ക് അയക്കാനുള്ള ഉത്തരക്കടലാസ് ബുക്‌ലെറ്റുകള്‍ സൂക്ഷിക്കുന്ന കോണ്‍ഫിഡന്‍ഷ്യല്‍ മുറിയാണിത്. പരീക്ഷാഭവന്‍ ജീവനക്കാരന് നേരെയും കൈയേറ്റമുണ്ടായിട്ടുണ്ട്. അക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

Follow us on

Related News