തിരുവനന്തപുരം:പരീക്ഷാക്കാലമായതിനാൽ കുട്ടികളുടെ പഠനത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് ഏകദേശം 13 ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് വിവിധ പരീക്ഷ എഴുതുന്നത്. 10,11,12 ക്ലാസുകളിലെ കുട്ടികൾ പ്രധാന പൊതു പരീക്ഷയാണ് എഴുതുന്നത്. അത് അവരുടെ ഇത്രയും കാലത്തെ അധ്വാനത്തിന്റെ കൂടി വിലയിരുത്തിലാണ്. ഇക്കാര്യം പരിഗണിച്ച് ഏവരും സഹകരിക്കണമെന്നും വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു.

ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻ
JOIN OUR WHATSAPP CHANNEL...