തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ നിയമനത്തിനായി മാർച്ച് 4ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 20-ലേക്ക് മാറ്റി. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായി മാർച്ച് 13-ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ യു.ജി. (2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ഏപ്രിൽ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും.