പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

ഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽ

Feb 28, 2024 at 1:30 pm

Follow us on

തിരുവനന്തപുരം:ഹയർസെക്കൻഡറി പരീക്ഷകളുടെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന സ്കൂളുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദ്ദേശം. ഒന്നും രണ്ടും വർഷ വൊക്കേഷണൽ, നോൺ വൊക്കേഷണൽ വാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഈ സ്കൂളുകളിൽ ചോദ്യപേപ്പർ സൂക്ഷിക്കാനുള്ള കർശന സുരക്ഷ സംവിധാനം ഒരുക്കണമെന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയും സ്‌കൂളുകളിൽ പരീക്ഷാഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. സ്‌കൂളുകളിൽ ചോദ്യ പേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാച്ച്മാനെ നിയോഗിക്കുന്നതിനും, സി.സി.റ്റി.വി ക്യാമറ, ഡബിൾ ലോക്ക് സംവിധാനം, പോലീസ് സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും നൽകിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം, ഇൻവിജിലേറ്റേഴ്‌സ് നിയമനം എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലാതല പരീക്ഷാ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ വിവിധ അപേക്ഷകളിൻമേൽ സമയബന്ധിതമായ തീരുമാനം എടുത്തിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ട്രഷറികളിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ഹയർസെക്കൻഡറി പരീക്ഷ ചോദ്യപേപ്പർ സ്കൂളുകളിലാണ് ഇത്തവണയും സൂക്ഷിക്കുന്നത്.

Follow us on

Related News