തിരുവനന്തപുരം:ഹയർസെക്കൻഡറി പരീക്ഷകളുടെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന സ്കൂളുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദ്ദേശം. ഒന്നും രണ്ടും വർഷ വൊക്കേഷണൽ, നോൺ വൊക്കേഷണൽ വാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ വിതരണം പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഈ സ്കൂളുകളിൽ ചോദ്യപേപ്പർ സൂക്ഷിക്കാനുള്ള കർശന സുരക്ഷ സംവിധാനം ഒരുക്കണമെന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയും സ്‌കൂളുകളിൽ പരീക്ഷാഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. സ്‌കൂളുകളിൽ ചോദ്യ പേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാച്ച്മാനെ നിയോഗിക്കുന്നതിനും, സി.സി.റ്റി.വി ക്യാമറ, ഡബിൾ ലോക്ക് സംവിധാനം, പോലീസ് സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്കും അസിസ്റ്റന്റ് ഡയറക്ടർമാർക്കും നൽകിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനം, ഇൻവിജിലേറ്റേഴ്‌സ് നിയമനം എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്. ജില്ലാതല പരീക്ഷാ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ വിവിധ അപേക്ഷകളിൻമേൽ സമയബന്ധിതമായ തീരുമാനം എടുത്തിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ട്രഷറികളിലാണ് സൂക്ഷിക്കുന്നത്. എന്നാൽ ഹയർസെക്കൻഡറി പരീക്ഷ ചോദ്യപേപ്പർ സ്കൂളുകളിലാണ് ഇത്തവണയും സൂക്ഷിക്കുന്നത്.
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം
തിരുവനന്തപുരം:2025-2026 അദ്ധ്യയന വർഷത്തിലെ രണ്ടാം വർഷ ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ ഹിന്ദി...









