പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ചെലവ്: ബാക്കി തുകയും അനുവദിച്ചു

Feb 27, 2024 at 5:30 pm

Follow us on

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മാസത്തെ പാചക ചെലവിനത്തിൽ ശേഷിക്കുന്ന തുക വിതരണം ചെയ്യുന്നതിനായി അനുവദിച്ചു. ഇതിനായി 19,80,89,727 രൂപയാണ് അനുവദിച്ച് ഉത്തരവായതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു. ഈ തുക പദ്ധതി നടത്തിപ്പിനായുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ നിന്നും MATERIAL COST എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ചുവടെ ചേർത്തിരിക്കുന്ന പട്ടിക പ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടർമാർ അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടിക പ്രകാരമുള്ള തുകകൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്ക് TRANSFER LIMIT ആയി സെറ്റ് ചെയ്യേണ്ടതും ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർ അനുവദനീയമായ തുക സ്കൂളുകൾക്ക് EXPENDITURE LIMIT ആയി സെറ്റ് ചെയ്തു നൽകേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇത്തരത്തിൽ സ്കൂളുകൾക്ക് ലഭ്യമാകുന്ന തുക അടിയന്തിരമായി വിനിയോഗിക്കുന്നതിനുള്ള കർശന നിർദ്ദേശം പ്രധാനാധ്യാപകർക്ക് നൽകാൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ഇതിനാൽ ചുമതലപ്പെടുത്തി. PFMS വഴിയുള്ള ധനവിനിയോഗം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതിനാൽ അശ്രദ്ധമായി നടത്തുന്ന രേഖപ്പെടുത്തലുകൾ വഴി അനുവദിക്കുന്ന തുക സ്വീപ്പ് ഔട്ട് ആകുന്നത് ഒഴിവാക്കാൻ ഓരോ ഏജൻസിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഇത് സംബന്ധിച്ച നിർദ്ദേശം പ്രധാനാധ്യാപകർക്ക് കർശനമായി നൽകേണ്ടതുമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടി.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...