പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

കേരളത്തിന് പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഉദ്ഘാടനം നാളെ

Feb 24, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കീഴിൽ കേരളത്തിൽ ഐസിഎംആർ – നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിക്കുന്നു. നാളെ (ഫെബ്രുവരി 25 ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുജറാത്തിലെ രാ‍ജ്കോട്ട് എയിംസിൽ നടക്കുന്ന ചടങ്ങിൽ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. വൈറോളജി മേഖലയിൽ കഴിഞ്ഞ 60 വർഷമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പ്രാദേശിക കേന്ദ്രമാണ് ആലപ്പുഴയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ആരോ​ഗ്യമേഖലയിലെ നിരവധി പദ്ധതികളിൽ ആലപ്പുഴ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഉൾപ്പെടും. 2007-ൽ, കേരളത്തിൽ എൻഐവി ഫീൽഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അംഗീകാരത്തിനായി സ്റ്റാൻഡിംഗ് ഫിനാൻഷ്യൽ കമ്മിറ്റിക്ക് (എസ്എഫ്സി) പദ്ധതി നിർദ്ദേശം സമർപ്പിച്ചു. ആർത്രോപോഡിലൂടെ മനുഷ്യരിലേക്ക് പകരുന്ന വൈറൽ രോഗനിർണയം, രോ​ഗത്തിന്റെ ഉത്ഭവം കണ്ടെത്തൽ, പ്രാദേശിക അടിസ്ഥാന വൈറോളജി ഗവേഷണം എന്നിവയാണ് ​ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര നിർദേശപ്രകാരം വണ്ടാനം ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2008 ഫെബ്രുവരിയിൽ ലബോറട്ടറിയുടെ യൂണിറ്റ് താത്കാലികമായി പ്രവർത്തനം ആരംഭിച്ചു. 2018-ൽ കോഴിക്കോട് ജില്ലയിൽ നിപ്പ ബാധ സ്ഥിരീകരിച്ചപ്പോൾ ഇത് കൈകാര്യം ചെയ്യുന്നതിന് BSL-3 സൗകര്യം ലബോറട്ടറിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. 2022-ൽ, യൂണിറ്റ് താൽക്കാലിക സ്ഥലത്ത് നിന്ന് പുതുതായി നിർമ്മിച്ച ലബോറട്ടറി കെട്ടിടത്തിലേക്ക് മാറ്റി. മോളിക്യുലർ വൈറോളജി, എൻ്റോമോളജി, എപ്പിഡെമിയോളജി, സോഷ്യൽ സയൻസ് ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയവ ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐസിഎംആർ ഈ യൂണിറ്റിനെ ഗ്രേഡ് I വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയായി അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഹ്യൂമൻ ഇൻഫ്ലുവൻസ നിരീക്ഷണ ശൃംഖലയിലും യൂണിറ്റിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019-ൽ ഡിഎച്ച്ആർ ഈ യൂണിറ്റിനെ സംസ്ഥാനതല വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയായി അപ്ഗ്രേഡ് ചെയ്തു. അഞ്ചാം പനി, റുബെല്ല രോഗനിർണ്ണയത്തിനായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചു. മുൻകാലങ്ങളിൽ നിപ വൈറസ്, കൊവിഡ്-19, കുരങ്ങുപനി,ജപ്പാൻ പനി, കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് എന്നിവ കണ്ടെത്തുന്നതിൽ ഈ യൂണിറ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വെസ്റ്റ് നൈൽ വൈറസിൻ്റെയും നോറോവൈറസിൻ്റെയും സാന്നിധ്യം കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തെന്ന നേട്ടവും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സ്വന്തം. കാലത്തിനനുസരിച്ച് മാറി മാറി വരുന്ന വൈറസുകളെ എത്രയും വേ​ഗത്തിൽ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും ഐ സി എം ആർ – നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴയിലെ യൂണിറ്റ് ആരോ​ഗ്യ മേഖലയിൽ മുതൽകൂട്ടാണ്.

Follow us on

Related News