പാലക്കാട്:മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 29ന് പാലക്കാട് താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചു. ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24ന് ഒറ്റപ്പാലം നഗരസഭ, ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും അവധി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് അരക്കുറിശ്ശി ഉദയര്‍ക്കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 24ന് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലും അവധിയാണ്. മേല്പറഞ്ഞ സ്ഥലങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതത് തീയതികളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ്...