തിരുവനന്തപുരം: മാർച്ച് ഒന്നുമുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പരീക്ഷാചൂടിലേക്ക്. ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നുമുതലും എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4മുതലും ആരംഭിക്കും. പരീക്ഷാ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പരീക്ഷാഭവനിൽ നേരിട്ട് എത്തി മന്ത്രി ഒരുക്കങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ഷാനവാസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെയാണ് നടക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായി പൂർത്തിയായ നടപടിക്രമങ്ങൾ താഴെ.
🔵രജിസ്‌ട്രേഷൻ.
🔵ഹാൾ ടിക്കറ്റ് വിതരണം.
🔵ചീഫ് സൂപ്രണ്ട്/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം.
🔵ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ചീഫ് സൂപ്രണ്ടുമാർ, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ എന്നിവരുടെ മേഖലായോഗങ്ങൾ.
🔵ഗൾഫ്, ലക്ഷദ്വീപ് മേഖലയിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം.
🔵ട്രഷറി/ബാങ്ക് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം.
🔵ഉത്തരക്കടലാസ്സ് വിതരണം.
🔵എസ്എസ്എൽസി ഐറ്റി പരീക്ഷ പൂർത്തീകരിച്ചു.
🔵മോഡൽ പരീക്ഷ (ഫെബ്രുവരി 23 ന് അവസാനിക്കും).
🔵സംസ്ഥാന തല സ്‌ക്വാഡ് രൂപീകരണം.
Wജില്ലാ തല സ്‌ക്വാഡ് രൂപീകരണം
🔵ചോദ്യപേപ്പർ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് വിതരണം ചെയ്യൽ.
🔵ഗൾഫ് മേഖലയിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിതരണം.
🔵ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രങ്ങൾക്ക് ആവശ്യമായ ചോദ്യപേപ്പർ വിതരണം.
🔵മൂല്യനിർണ്ണയ ക്യാമ്പുകൾ നിശ്ചയിച്ചു.
🔵ക്യാമ്പ് ഓഫീസർ, ഡെപ്യൂട്ടി ക്യാമ്പ് ഓഫീസർ എന്നിവരുടെ നിയമനം എന്നിവ ഇതിനോടകം പൂർത്തീകരിച്ചു.
ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തിയറി പരീക്ഷകൾ
മാർച്ച് ഒന്നിന് ആരംഭിച്ച് 26ന് അവസാനിക്കുകയാണ്.
ഹയർസെക്കൻഡറി 2017 പരീക്ഷാ കേന്ദ്രങ്ങളിലായി
ഒന്നാം വർഷം 4,15,044 വിദ്യാർത്ഥികളും രണ്ടാം വർഷം 4,44,097 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. പൊതുപരീക്ഷയുടെ മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ പൂർത്തിയായി കഴിഞ്ഞു.
- ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
- ഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽ
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടി
- ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെ
- UGC NET 2024: പരീക്ഷാഫലം ഉടൻ