പ്രധാന വാർത്തകൾ
സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രിSSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാവാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾ

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ സമ്മർദ്ദം കുറയ്ക്കാൻ ഇന്നുമുതൽ ‘വി-ഹെൽപ്പ്’ സംവിധാനം

Feb 22, 2024 at 11:30 am

Follow us on

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പരീക്ഷ സമ്മർദ്ദം കുറയ്ക്കാൻ ഇന്നുമുതൽ ‘വി-ഹെൽപ്പ്’ സംവിധാനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷ അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനാണ് വി- ഹെല്പ് സംവിധാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കന്ററി വിഭാഗമാണ് വീ ഹെ ൽപ്പ് എന്ന പേരിൽ ടോൾഫ്രീ
ടെലിഫോൺ ഫെബ്രുവരി 22മുതൽ സഹായകേന്ദ്രം ആരംഭിച്ചത്. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും.
നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിങ്ങിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിങ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ്
വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...