തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കന്ററി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് നിർത്തിവച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലംമാറ്റം ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. ഉത്തരവ് തീർപ്പാകുന്നത് വരെ സ്ഥലംമാറ്റ നടപടി നിർത്തി വയ്ക്കാനാണ് നിർദേശം. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണല്‍ കണ്ടെത്തിയത്. ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരിഗണിക്കുമ്പോൾ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നല്‍കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നിർദേശിച്ചിരുന്നു. എന്നാല്‍ ഈ നിർദേശം പരിഗണിക്കാതെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഇതാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്റ്റേ ചെയ്തത്. മാനനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റം നടത്തിയെന്നും ട്രിബ്യൂണല്‍ പറയുന്നു. പത്തു ദിവസത്തിനകം ഔട്ട് സ്റ്റേഷൻ ഡ്യൂട്ടിക്കു മതിയായ മുൻഗണന നല്‍കി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. ട്രിബ്യൂണല്‍ വിധിക്കെതിരെ സർക്കാർ അപ്പീല്‍ പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാൻ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....