പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപനം

Feb 22, 2024 at 5:30 pm

Follow us on

കൊല്ലം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കൊല്ലം കേന്ദ്രത്തിൽ ഒരുവർഷമായി പരിശീലനം നൽകി വന്നിരുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് സമാപിച്ചു. സമാപന സെഷൻ സിവിൽ സർവീസ് പരിശീലകൻ പ്രൊഫ. അബ്ദുൽ സഫീർ ഉദ്ഘാടനം ചെയ്തു. കൊല്ലം സെൻറർ കോഡിനേറ്റർ സന്ധ്യ അധ്യക്ഷത വഹിച്ചു. അധ്യാപിക റീനു ചടങ്ങിൽ പങ്കെടുത്തു. സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ പഠിച്ചെടുക്കാൻ കഴിയുന്നതാണെന്നും, അതിന് ആവശ്യമായ നോളജ്, ലാംഗ്വേജ് പഠിച്ചെടുക്കാവുന്നതുമാണ്. അച്ചീവ്മെൻറ് എന്നത് പെട്ടെന്ന് ഒരാളിലേക്ക് എത്തിച്ചേരുന്നതല്ലെന്നും, നിരന്തരമുള്ള ചെറിയ ചെറിയ കോൺട്രിബ്യൂഷൻസ് വഴിയാണ് ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത്എന്നും അബ്ദുൽ സഫീർ അഭിപ്രായപ്പെട്ടു. 2023-24 സിവിൽ സർവീസ് ബാച്ചിന്റെ അവലോകനവും നടത്തി. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി എല്ലാവർഷവും കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ടാലൻറ് ഡെവലപ്മെൻറ് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുകൾ നടത്തിവരുന്നു. സിവിൽ സർവീസ് ഫൗണ്ടേഷൻ, ടാലൻറ് ഡെവലപ്മെൻറ് കോഴ്സിന്‍റെ വെക്കേഷൻ ബാച്ച് ഏപ്രിൽ ആരംഭിക്കാനാണ് പദ്ധതി. അക്കാദമിയുടെ പരിശീലനത്തിന് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസിൽലാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കൊല്ലം കേന്ദ്രം സ്ഥിതിചെയ്യുന്നത്.

Follow us on

Related News