പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

ഈ വർഷത്തെ മികച്ച കോളേജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26 ന്

Feb 22, 2024 at 5:30 pm

Follow us on

തിരുവനന്തപുരം:കേരള മീഡിയ അക്കാദിയുടെ കോളജ് മാഗസിൻ പുരസ്‌കാര സമർപ്പണം 26ന് കോഴിക്കോട് നടക്കും. രാവിലെ 9.45 ന് കോഴിക്കോട് മീഞ്ചന്ത ഗവ ആർട്സ് ആന്റ് സയൻസ് കോളജിലാണ് ഉദ്ഘാടന ചടങ്ങുകൾ. മന്ത്രി പി.എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിക്കും. 2022-23 വർഷത്തിലെ മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അർഹരായത് കോഴിക്കോട് മീഞ്ചന്ത ഗവ ആർട്സ് ആന്റ് സയൻസ് കോളേജ് പ്രസിദ്ധീകരിച്ച ‘നടൂപ്പെട്ടോര്’ എന്ന മാസികയാണ്. രണ്ടാംസമ്മാനമായ 15000 രൂപയ്ക്കും ട്രോഫിയ്ക്കും കോഴിക്കോട് ഫാറൂഖ് കോളേജിന്റെ മാഗസിൻ ‘കാക്ക’യും മൂന്നാംസമ്മാനമായ 10,000 രൂപയ്ക്കും ട്രോഫിയ്ക്കും മലപ്പുറം പൊന്നാനി എം.ഇ.എസ് കോളേജിന്റെ ‘കുരുക്കുത്തി മുല്ലകൾ പൂത്തുലഞ്ഞീടും മേച്ചിൽപ്പുറങ്ങൾ തന്നിലും’ എന്ന മാഗസിനും അർഹമായി.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ ജൂറി റിപ്പോർട്ട് അവതരിപ്പിക്കും. കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ് സുഭാഷ്, കോഴിക്കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ പി.പി. ശശീന്ദ്രൻ, വി.എം. ഇബ്രാഹിം, എ. ടി മൻസൂർ എന്നിവർ ആശംസകളും സമ്മാനം കിട്ടിയ മാഗസിനുകളുടെ എഡിറ്റർമാരായ ശ്രീകാർത്തിക കെ.ആർ, റിസു മുഹമ്മദ്, അദ്നാൻ മുഹമ്മദ് എന്നിവർ മറുമൊഴിയും അർപ്പിക്കും. മീഞ്ചന്ത ഗവ ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. പ്രിയ പി സ്വാഗതവും മീഞ്ചന്ത ഗവ ആർട്സ് ആന്റ് സയൻസ് കോളേജ് സ്റ്റാഫ് എഡിറ്റർ ഡോ. ഷീബ ദിവാകരൻ നന്ദിയും പറയും.

Follow us on

Related News