തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് പൊതുപരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാർ ഥികളൾ പരീക്ഷ എഴുതും. പരീക്ഷയ്ക്ക് 45 മിനിറ്റ് മുൻപായി വിദ്യാർത്ഥികൾ ഹാളിലെത്തണം. രാവിലെ 10 വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. 10-ാം ക്ലാസിനു പെയിന്റിങ് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇന്ന് നടക്കുക.
10-ാം ക്ലാസ് പരീക്ഷ മാർച്ച് 13ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ 2ന് അവസാനിക്കും. 10.30 മുതൽ 12.30 വരെയാണ് പ്രധാനമായും പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം:എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് മാറ്റാൻ കഴിയില്ലെന്ന...