തിരുവനന്തപുരം:മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നാളെ (ഫെബ്രുവരി 14) മുതൽ റിവിഷൻ ക്ലാസുകൾ ആരംഭിക്കും. എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകുന്നേരം ആറു മുതൽ എട്ടു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. പ്ലസ്ടുക്കാർക്ക് വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. സംപ്രേഷണ ടൈംടേബിൾ http://kite.kerala.gov.in-ൽ ലഭ്യമാണ്.
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ
തൃശൂർ: ആതിഥേയരെ സ്വന്തം തട്ടകത്തിൽ മലർത്തിയടിച്ച് കണ്ണൂർ കലോത്സവകപ്പ് കരസ്ഥമാക്കി. സംസ്ഥാന സ്കൂൾ...







.jpg)

