പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

നാളെ മുതൽ എസ്എസ്എൽസി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ

Feb 13, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നാളെ (ഫെബ്രുവരി 14) മുതൽ റിവിഷൻ ക്ലാസുകൾ ആരംഭിക്കും. എസ്.എൽ.എൽ.സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ പതിനൊന്നു മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകുന്നേരം ആറു മുതൽ എട്ടു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. പ്ലസ്ടുക്കാർക്ക് വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതിന്റെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. സംപ്രേഷണ ടൈംടേബിൾ http://kite.kerala.gov.in-ൽ ലഭ്യമാണ്.

Follow us on

Related News