പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

അക്ഷരങ്ങളിൽ വിട്ടുവീഴ്ചയില്ല: വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാൻ പ്രാവീണ്യം വേണം

Feb 9, 2024 at 9:27 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ വിദ്യാർത്ഥികൾക്ക് അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനം ഉറപ്പാക്കാൻ തീരുമാനം. ഇത്തരം പഠനരീതി നടപ്പാക്കണമെന്ന് ഭാഷാ മാർഗനിർദേശക വിദഗ്‌ധ സമിതി വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്‌ഥരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള ശേഷി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണം. തീരുമാനം നടപ്പാക്കുന്നതിന്റെ ചുമതല എസിഇആർടിക്കായിരിക്കും. കുട്ടികൾക്കു മലയാള ഭാഷയിൽ താൽപര്യം വർധി പ്പിക്കുന്നതിനും ഭാഷയു ടെ താളബോധം തിരി ച്ചറിയുന്നതിനുമുള്ള കവിതകൾ കണ്ടെത്തി അവ ഹൃദിസ്‌ഥമാക്കാൻ പ്രോത്സാഹിപ്പിക്കാനും നിർദേശമുണ്ട്. കഥകളിലൂടെയും ഉപന്യാസങ്ങളിലൂടെയും ഭാഷാമികവും പഠന താൽപര്യവും വർധിപ്പിക്കാം. എസ്‌സിഇആർടി പാഠപുസ്തകങ്ങളുടെ പ്രൂഫ് വായിക്കുന്നവർക്ക് മലയാളത്തിന്റെ എഴുത്തുരീതി സംബന്ധിച്ചു പരിശീലനം നൽകണം. ഇതിനായി വിദഗ്ധ സമിതി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടു ത്താമെന്നും യോഗം നിർദേശിച്ചു.

Follow us on

Related News