പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപ

നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പിജി കോഴ്സുകൾ

Feb 7, 2024 at 11:30 am

Follow us on

തിരുവനന്തപുരം:നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (NPTI) നടത്തുന്ന വിവിധ പിജി ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഗ്‌പുർ, ഫരീദാബാദ്, നെയ് വേലി, ബദാർപുർ, ഷിവ്പുർ, ബംഗളൂരു എന്നീ കേന്ദ്രങ്ങളിലാണ് പ്രവേശനം. പവർ പ്ലാൻ്റ് എൻജിനീയറിങ്, റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ് കോസുകളിലെ പ്രവേശനത്തിന് ഓൺലൈനായി ഫെബ്രുവരി 22 വരെ അപേക്ഷ നൽകാം. ആകെ 360 സീറ്റുകൾ ഉണ്ട്.
പവർപ്ലാന്റ് എൻജിനീയറിങ് പി.ജി ഡിപ്ലോമ എൻ.പി.ടി.ഐ ഫരീദാബാദ്, നാഗ്പുർ, നെയ് വേലി, ഷിവ്പുർ എന്നിവിടങ്ങളിലുണ്ട്. 60 സീറ്റുകൾ വീതം ആകെ 240 സീറ്റുകകൾ ഉണ്ട്. റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇൻ ഫേസ് ടെക്നോളജീസ് പി.ജി ഡിപ്ലോമ എൻപിടിഐ ബദാർപുർ (ന്യൂഡൽഹി), പിഎസ്ടിഐ ബംഗളൂരു എന്നിവിടങ്ങളിൽ 60 സീറ്റുകൾ വീതവും ഉണ്ട്. ബി.ടെക്/ബി.ഇ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇല ക്ട്രോണിക്സ്/പവർ എൻജിനീയറിങ്/ഇല ക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ഐ.ടി/അനുബന്ധ ബ്രാഞ്ചുകളിൽ) 60 ശതമാനം മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയില്ല. യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മെറിറ്റ് ലിസ്റ്റുകൾ ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനവും പ്രോസ്പെക്ടസും http://npti.gov.in വഴി ലഭ്യമാണ്. വിശദവിവരങ്ങൾക്ക്
nptipgdcadmissions@gmail.com. ഫോൺ: 0129-2274917, 9891537995

Follow us on

Related News