പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ: വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി ഡിജിറ്റൽ

Feb 1, 2024 at 3:30 pm

Follow us on

തിരുവനന്തപുരം:പഴയ സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുവിദ്യാഭ്യാസവകുപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള 1250ലധികം പാഠപുസ്തകങ്ങളാണ് ഇതുവരെ ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകൾ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ഈ പ്രവർത്തനം ഇനിയും തുടരേണ്ടതുണ്ട്. ഡിജിറ്റലൈസ് ചെയ്ത പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ്.

എസ്.സി.ഇ.ആർ.ടി.യിലെ ഓഫീസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനവും ഏർപ്പെടുത്തുകയാണ്. ഡിജിറ്റൽ ആർക്കൈവ്സിൻ്റെയും ഇ-ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം 2024 ഫെബ്രുവരി 3 (ശനി) വൈകുന്നേരം 3.30ന് എസ്.സി.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ വച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

Follow us on

Related News