തിരുവനന്തപുരം:ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
സയൻ്റിസ്റ്റ് / എഞ്ചിനീയർ (അഗ്രികൾച്ചർ, ഫോറസ്ട്രി ആൻഡ് ഇക്കോളജി, ജിയോ ഇൻഫർമാറ്റിക്സ്, ജിയോളജി, ജിയോഫിസിക്സ്, സോയിൽ സയൻസ്, അർബൻ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്) മെഡിക്കൽ ഓഫീസർ, നഴ്സ്, ലൈബ്രറി അസിസ്റ്റന്റ് എന്നിങ്ങനെ നാൽപ്പത്തിയൊന്നോളം ഒഴിവുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. ഒഴിവുകളും അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് http://nrsc.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്സ്
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ...