പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: പ്രവേശനം ഫെബ്രുവരി 29വരെ

Jan 30, 2024 at 3:30 pm

Follow us on

തിരുവനന്തപുരം:ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിന്റെ 2023-2024 വർഷത്തെ പ്രവേശനത്തിന് ഫെബ്രുവരി 29വരെ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതി. പ്രോസ്‌പെക്ടസ്സ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 29 വരെ ഓൺലൈനിലൂടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്സ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി 2024 മാർച്ച് 2വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64

Follow us on

Related News