തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമിക്കാൻ 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി മന്ത്രി വി.ശിവൻകുട്ടി. 128 സ്കൂളുകൾക്കായാണ് ഇത്രയും തുകയുടെ ഭരണാനുമതി ലഭിച്ചത്. എൽപി,യുപി,ഹൈസ്കൂൾ വിഭാഗത്തിൽ 90 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 95 സ്കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഹയർ സെക്കൻഡറി മേഖലയ്ക്ക് 56 കോടി രൂപ ലഭിക്കും. 33 സ്കൂളുകൾക്കാണ് ഈ തുക ലഭിക്കുക. കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....