പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനം: 5,696 ഒഴിവുകള്‍

Jan 27, 2024 at 8:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. ആകെ 5,696 ഒഴിവുകൾ ഉണ്ട്. 70 ഒഴിവുകൾ കേരളത്തിലാണ്. ഐടിഐക്കാർക്കും എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമനം ലഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആർആർബി വെബ്‌സൈറ്റ് സന്ദർശിക്കുക. തിരുവനന്തപുരം ആർആർബിയുടെ വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. http://rrbthiruvananthapuram.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 ആണ്

എസ്എസ്എൽസിയും ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്, മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ/ടി.വി.), ഇലക്‌ട്രോണിക് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, അർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷീനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എ.സി. എന്നീ ട്രേഡുകളിലൊന്നിൽ ഐടിഐയും (NCVT /SCVT) അല്ലെങ്കിൽ, പത്താംക്ലാസ്/എസ്എസ്എൽസിയും മേൽപ്പറഞ്ഞ ട്രേഡുകളിലൊന്നിൽ ആക്ട് അപ്രന്റിസ്ഷിപ്പും. അല്ലെങ്കിൽ, പത്താംക്ലാസ്/എസ്എസ്എൽസിയും മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലോ ഇവയുടെ കോമ്പിനേഷനുകളിലോ ത്രിവത്സര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. ഡിപ്ലോമയ്ക്ക് പകരം ഇതേ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദവും പരിഗണിക്കും.
ശാരീരികയോഗ്യതകളും പ്രധാനമാണ്. ദൂരക്കാഴ്ച (കണ്ണട കൂടാതെ)-6/6, 6/6 , സമീപക്കാഴ്ച (കണ്ണട കൂടാതെ) 0.6, 0.6 . മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.
പ്രായ പരിധി 18 മുതൽ 30വയസ് വരെ. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും അഞ്ചുവർഷത്തെ (ഒ.ബി.സി. എൻ.സി.എൽ.-എട്ടുവർഷം, എസ്.സി., എസ്.ടി.-പത്തുവർഷം) ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും റെയിൽവേയിലെ ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി ജീവനക്കാർക്കും അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കും വയസ്സിളവിന് അർഹതയുണ്ട് (വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക).

രണ്ട് ഘട്ടങ്ങളിലായുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത അഭിരുചിപരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സർട്ടിഫിക്കറ്റ് പരിശോധന, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എസ്.സി., എസ്.ടി., ഒ.ബി.സി. (എൻ.സി.എൽ.), ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത സംവരണമുണ്ടായിരിക്കും. ഒന്നാംഘട്ടത്തിലെ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി.-1) സ്‌ക്രീനിങ് ടെസ്റ്റായാണ് നടത്തുക. പരീക്ഷയ്ക്ക് ഒരുമണിക്കൂറായിരിക്കും സമയം. 75 ചോദ്യങ്ങളാണുണ്ടാവുക. ശരിയുത്തരത്തിന് ഒരു മാർക്ക് (ആകെ 75 മാർക്ക്). തെറ്റുത്തരത്തിന് മൂന്നിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 40 ശതമാനം, ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് 30 ശതമാനം, എസ്.സി.-30 ശതമാനം, എസ്.ടി.-25 ശതമാനം എന്നിങ്ങനെയാണ് ഒന്നാംഘട്ട പരീക്ഷയിൽ പാസാവാൻ വേണ്ട മാർക്ക്. ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളായിരിക്കുമുണ്ടാവുക. മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി, ജനറൽ സയൻസ്, ജനറൽ അവയർനെസ് എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. വിശദമായ സിലബസ് ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.

അപേക്ഷ തിരുവനന്തപുരമുൾപ്പെടെ രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകളിൽ ‘CEN 01/2024’ എന്ന വിജ്ഞാപനനമ്പറിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരുദ്യോഗാർഥിക്ക് ഏതെങ്കിലും ഒരു ആർ.ആർ.ബി.യിലേക്കു മാത്രമേ, അപേക്ഷിക്കാനാവൂ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ച മാതൃകയിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.

Follow us on

Related News