തിരുവനന്തപുരം:സംസ്ഥാനത്തെ ടോപ് ക്ലാസ് സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒബിസി / ഇബിസി വിഭാഗം വിദ്യാർഥികൾക്കുള്ള കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 15 വരെയും അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26വരെയും നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: https://scholarships.gov.in.
കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകും
തിരുവനന്തപുരം:കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി...