പ്രധാന വാർത്തകൾ
നീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപഭാരത് ഇലക്ട്രോണിക്‌സില്‍ 340 എഞ്ചിനീയർ ഒഴിവുകൾ: 1.4ലക്ഷം രൂപവരെ ശമ്പളംഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

Jan 4, 2024 at 6:00 am

Follow us on

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം ലഭിച്ചു.
2023-24 അദ്ധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് യുജിസി 6 പ്രോഗ്രാമുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയത്.
ബി.സി.എ., ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. സൈക്കോളജി, ബി.എ. നാനോഎന്‍റര്‍പ്രണര്‍ഷിപ്പ് (B.A. Nano Entrepreneurship), എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് യു.ജി.സിയുടെ അംഗീകാരം ലഭിച്ചത്. നിലവില്‍ സര്‍വ്വകലാശാല നടത്തിവരുന്ന 22 പാഠ്യപദ്ധതികള്‍ക്ക് പുറമേയാണ് ഈ പുതിയ പ്രോഗ്രാമുകള്‍ക്കുള്ള അംഗീകാരം. ബി.എ നാനോ എന്‍റര്‍പ്രണര്‍ഷിപ്പ് (B.A. Nano Entrepreneurship) എന്ന കോഴ്സ് ഇന്ത്യയില്‍ ആദ്യമായാണ് യു.ജി.സി അംഗീകാരത്തോടെ ഒരു സര്‍വ്വകലാശാല ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ നടപ്പ് ഉള്ളടക്കത്തിന് ജനകീയ ഭാഷ്യമാണ് ഈ കോഴ്സിന്‍റെ രൂപഘടന വിഭാവനംചെയ്തിട്ടുള്ളത്. ഇതിന്‍റെ പഠിതാക്കള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന പാഠ്യരീതിയാണ് ഇതിന്‍റെ പ്രധാന കാതല്‍. സൂക്ഷ്മ സംരംഭകരെ പ്രദാനംചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ആരംഭംകുറിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് ഇതോടെ അവസരം ലഭിച്ചു.

ബിരുദം പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നു – ബിരുദം നേടുകയും സംരംഭക പരിശീലനം സാധ്യമാകുകയും ചെയ്യുന്നു. ഇതുവഴി ബിരുദധാരികള്‍ക്ക് രാജ്യത്തിന്‍റെ ഉത്പാദന പ്രക്രിയയില്‍ പങ്കാളിയാകാന്‍ പ്രാപ്തി നേടുന്നതാണ് പരിണത ഫലം. നവകേരള നിര്‍മ്മിതിയില്‍ ഒരുതുള്ളി എന്ന സര്‍വകലാശാലയുടെ ബൃഹത് പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്സ് സര്‍വകലാശാല രൂപകല്പന ചെയ്തതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതും. ഈ കോഴ്സുകള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ മറ്റ് സര്‍വകലാ ശാലകള്‍ നടത്തിവരുന്ന എല്ലാ പ്രോഗ്രാമുകളും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശായുടെ കുടക്കീഴിലായി. ശ്രീനാരായണഗുരു ഓപണ്‍ സര്‍വ്വകലാശാലാ നിയമം വിഭാവനം ചെയ്യുന്നതാണിത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സര്‍വകലാശാലക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്.

Follow us on

Related News